ബി.ജെ.പിയില്‍ ചേരാനൊരുങ്ങി ജി.രാമന്‍നായര്‍

ഉടന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷനും കെ.പി.സി.സി മുന്‍ നിര്‍വാഹക സമിതിയംഗവുമായിരുന്ന ജി.രാമന്‍നായര്‍. ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ നിലപാടാണ് ശരിയെന്നും ജി. രാമന്‍ നായര്‍ പറഞ്ഞു. ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അവര്‍ എന്നെ സ്വാഗതം ചെയ്യുന്ന ആളുകളാണ്. കോണ്‍ഗ്രസ് ഈ കാര്യത്തില്‍ എന്നെ സഹായിക്കാനും സംരക്ഷിക്കാനും തയ്യാറായില്ലെങ്കില്‍ അവിടേക്ക് പോകാതെ മറ്റ് വഴിയില്ല.

എന്നെ സസ്‌പെന്‍ഡ് ചെയ്ത വാര്‍ത്ത മാധ്യമങ്ങൡ നിന്നാണ് അറിഞ്ഞത്. പാര്‍ട്ടി ഒരു നോട്ടീസ് പോലും നല്‍കിയിട്ടില്ല. ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എന്ന നിലയ്ക്ക് ഇത്തരമൊരു പരിപാടിയില്‍ പങ്കെടുത്തതിന് ഇത്രയും വലിയ നടപടി എടുക്കേണ്ടിയിരുന്നില്ലെന്നും ജി രാമന്‍ നായര്‍ പറഞ്ഞു.

രാമന്‍ നായര്‍ രണ്ട് ദിവസത്തിനകം ബിജെ.പി ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തുമ്പോള്‍ പാര്‍ട്ടി പ്രവേശന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ശബരിമല യുവതീ പ്രവേശ വിഷയത്തില്‍ പത്തനംതിട്ടയില്‍ ബി.ജെ.പി നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്തത് രാമന്‍ നായരായിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്.

error: Content is protected !!