ശബരിമല ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച മുഴുവന്‍ ഹര്‍ജികളും നവംബര്‍ 13 ന് മാത്രമേ പരിഗണിക്കുകയുള്ളുവെന്നാവര്‍ത്തിച്ച് സുപ്രീം കോടതി. അടിയന്തരമായി വാദം കേള്‍ക്കണമെന്ന അഖില ഭാരതീയ മലയാളി സംഘ് അഭിഭാഷകയുടെ വാദത്തിന് മറുപടി പറയുകയായിരുന്നു കോടതി. അഞ്ചാം തിയതി ഒരു ദിവസത്തേക്ക് മാത്രമല്ലേ നട തുറക്കുന്നതെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് അടിയന്തരമായി ഹർജി കേൾക്കേണ്ടതില്ലെന്ന് വ്യക്തമാക്കി.

ചിത്തിര ആട്ടത്തിനായി നവംബര്‍ അഞ്ചിന് ഒരു ദിവസത്തേക്ക് ശബരിമല നട തുറക്കുന്നുണ്ട്. നട തുറക്കുമ്പോള്‍ സംസ്ഥാനത്തെമ്പാടും കനത്ത ജാഗ്രതാ നിര്‍ദേശമാണ് പൊലീസ് പുറപ്പെടുവിച്ചിരിക്കുന്നത്. മൂന്നാം തീയതി മുതല്‍ വനിതാ പൊലീസടക്കം 1500 പൊലീസുകാരെ വിന്യസിക്കും.

error: Content is protected !!