എല്ലാവരും പാര്‍ട്ടിക്ക് വിധേയരാണെന്ന് ബല്‍റാം ഓര്‍ക്കണം; വിടി. ബല്‍റാമിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെ വിമര്‍ശിച്ച വി.ടി ബല്‍റാമില്‍ നിന്ന് വിശദീകരണം തേടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഹുല്‍ ഈശ്വറിനെയും രാഹുല്‍ ഗാന്ധിയെയും താരതമ്യം ചെയ്തത് തെറ്റാണെന്നും വിശദീകരണം തേടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. പാര്‍ട്ടിക്ക് അപ്പുറത്ത് ആരുമില്ല. എല്ലാവരും പാര്‍ട്ടിക്ക് ഇപ്പുറത്താണ്. രാഹുല്‍ ഈശ്വരനെ പോലൊരു ചെറുപ്പക്കാരനോട് രാഹുല്‍ ഗാന്ധിയെ പോലൊരു ദേശീയ നേതാവിനെ ഏങ്ങനെ താരതമ്യം ചെയ്യുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു.

വിശ്വാസികൾക്കൊപ്പമെന്ന നിലപാടാണ് കോൺഗ്രസ് ആദ്യം മുതലേ സ്വീകരിച്ചു വന്നത്. ശബരിമല സ്ത്രീ പ്രവേശനത്തെ കുറിച്ച് രാഹുൽ ഗാന്ധി പറഞ്ഞത് എഐസിസിയുടെ മുൻ നിലപാടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാഹുൽ ഗാന്ധിയേയും രാഹുൽ ഈശ്വറേയും വിടി ബൽറാം താരതമ്യപ്പെടുത്തിയത് ശരിയായില്ലെന്നും അച്ചടക്കമില്ലാത്ത ആൾക്കൂട്ടമായി പാർട്ടിക്ക് മുന്നോട്ട് പോകാനാകില്ലെന്നും ചെന്നിത്തല വിമർശിച്ചു.

error: Content is protected !!