ശബരിമല: വിധി തിരുത്താന്‍ റോഡ് ഉപരോധവുമായി വിശ്വാസികള്‍

ശാരീരികാവസ്ഥയുടെ പേരില്‍ സ്ത്രീകളുടെ ക്ഷേത്ര ദര്‍ശനം നിഷേധിക്കാന്‍ പറ്റില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ അയ്യപ്പന്‍റെ ബ്രഹ്മചര്യ സംരക്ഷണത്തിന് വിശ്വാസികളുടെ സമരം കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ നടന്നു.

ശബരിമല യുവതി പ്രവേശന വിധി പുന:പരിശോധിക്കാൻ സർക്കാരും ദേവസ്വം ബോർഡും റിവ്യൂ ഹർജി നൽകുക, വിധി അസ്ഥിരപ്പെടുത്താൻ നിയമനിർമ്മാണം നടത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ശബരിമല കർമ്മ സമതിയുടെ  നേത്യത്വത്തിലാണ് സമരം. രാവിലെ 11 മണി മുതൽ 12 വരെ സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ ഉപരോധ സമരം സംഘടിപ്പിച്ചത്. കണ്ണൂരില്‍ കാല്‍ടെക്സ് ജങ്ഷനില്‍ വിശ്വാസികളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. കോട്ടയം ജില്ലയിലെ 5 താലൂക്ക് കേന്ദ്രങ്ങളിൽ റോഡ് ഉപരോധിച്ചു. തിരുനക്കര ഗാന്ധി സ്വകയര്‍, മീനച്ചിൽ താലൂക്കിൽ കൊട്ടാരമറ്റം ജംഗ്ഷൻ, വൈക്കം വലിയ കവല, ചങ്ങനാശ്ശേരി ട്രാഫിക്ക് ജംഗ്ഷൻ, കാഞ്ഞിരപ്പള്ളി താലൂക്കിൽ പൊൻകുന്നം ടൗൺ തുടങ്ങിയ സ്ഥലങ്ങളിലാണ് റോഡ് ഉപരോധിച്ചത്.

മൂവാറ്റുപുഴയില്‍ ദേശീയ സംസ്ഥാന പാതകൾ ഉപരോധിച്ച് റാലി നടത്തി. വിവിധ ഹിന്ദു സംഘടനയുടെ നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ പ്രകടനം നടന്നു. എറണാകുളത്ത് വൈറ്റില, കലൂര്‍ ഉള്‍പ്പെടെ ജില്ലയിലെ 14 കേന്ദ്രങ്ങളില്‍ ഇന്ന് റാലി നടത്തുമെന്നാണ് ശബരിമല കർമ്മ സമതി അറിയിച്ചത്.

error: Content is protected !!