റഫാല്‍ ഇടപാട്: വിവരങ്ങള്‍ കൈമാറാന്‍ കേന്ദ്രത്തോട് സുപ്രീംകോടതി

റഫാല്‍ ഇടപാടില്‍ നിര്‍ണായക ഇടപെടലുമായി സുപ്രീം കോടതി. റഫാല്‍ ഇടപാടിലെ വിവരങ്ങള്‍ നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. ബി.ജെ.പിയേയും മോദി സര്‍ക്കാറിനെയും പ്രതിരോധത്തിലാക്കിയ റഫാല്‍ കരാര്‍ സംബന്ധിച്ച ഹര്‍ജി അല്പം മുന്‍പാണ് സുപ്രീംകോടതി പരിഗണിച്ചത്.

പ്രധാനമന്ത്രി നേരിട്ട് നോട്ടീസ് കിട്ടുന്നത് തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയമായി ഉപയോഗിക്കാനാണെന‌നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയില്‍ വാദിച്ചു. റഫാൽ ഇടപാടിലേക്ക് എത്തിയ തീരുമാനത്തിന്‍റെ വിവരങ്ങൾ കേന്ദ്രം കോടതിയില്‍ സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

error: Content is protected !!