ശബരിമല: കെ‌എസ്‌ആര്‍‌ടി‌സി ബസ് തകര്‍ത്ത നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതിവിധിക്കെതിരെ നടത്തിയ ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് തകര്‍ത്ത സംഭവത്തില്‍ നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. താമരശ്ശേരി ചാലുമ്പാട്ടില്‍ ശ്രീഹരി, പൊല്‍പാടത്തില്‍ സുനില്‍കുമാര്‍ എന്ന ഉണ്ണി, പരപ്പന്‍പൊയില്‍ കായക്കല്‍ അര്‍ജുന്‍, കണ്ടമ്പാറക്കല്‍ കെ പി വിനീഷ് എന്നിവരാണ് അറസ്റ്റിലായത്.

കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന് താരമശ്ശേരി ചുങ്കത്തുവെച്ച് കല്ലെറിയുകയും ചില്ല് തകര്‍ക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. പൊതുമുതല്‍ നശിപ്പിച്ചത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് താമരശ്ശേരി പോലീസ് കേസെടുത്തത്. പ്രതികളെ വൈകിട്ട് താമരശ്ശേരി കോടതിയില്‍ ഹാജരാക്കും.

error: Content is protected !!