ശബരിമല: കേരളസര്‍ക്കാരിന്‍റെ തീരുമാനത്തെ അനുകൂലിച്ച് ജിഗ്നേഷ് മേവാനി

ശബരിമല യുവതീപ്രവേശനത്തില്‍ കേരള സര്‍ക്കാരിന്റെ തീരുമാനത്തെ അനുകൂലിച്ച് ദളിത് നേതാവും ആക്ടിവിസ്റ്റുമായ ജിഗ്നേഷ് മേവാനി. കോടതി വിധി അനുസരിക്കാനുള്ളതാണ്. അത് സംസ്ഥാനസര്‍ക്കാരിന്റെ ബാധ്യതയാണെന്നും അതാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നതെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.

ആര്‍.എസ്.എസ്സും കോണ്‍ഗ്രസും മനഃപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. പ്രശ്‌നങ്ങളിലൂടെ ജനങ്ങളുടെ മനസ്സില്‍ കയറാന്‍ ശ്രമിക്കുകയാണ് ബി.ജെ.പി. അത്തരം നിലപാടുകളെ ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട് എന്നും ജിഗ്നേഷ് മേവാനി കൂട്ടിച്ചേര്‍ത്തു. അതേ സമയം ശബരിമല വിഷയത്തില്‍ താന്‍ കേരളത്തിലെ കോണ്‍ഗ്രസിനൊപ്പമല്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സ്ത്രീകള്‍ക്ക് എല്ലായിടത്തും പോകാന്‍ അവകാശമുണ്ടെന്നും രാഹുല്‍ പറഞ്ഞു.

കേരളത്തിലെ ജനവികാരം കണക്കിലെടുത്താണ് കെ.പി.സി.സി അത്തരത്തിലൊരു തീരുമാനം എടുത്തത്. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് കെ.പി.സി.സിയുടെ തീരുമാനം. എന്നാല്‍ വ്യക്തിപരമായി തനിക്ക് ആ അഭിപ്രായമല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.

error: Content is protected !!