മലേഗാവ് സ്‌ഫോടന കേസ്: സാധ്വി പ്രജ്ഞ സിങ് ഉള്‍പ്പെടെ ഏഴ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി

മലേഗാവ് സ്ഫോടന കേസില്‍ ഏഴ് പ്രതികള്‍ക്കെതിരെയും തീവ്രവാദ ഗൂഢാലോചനക്കുറ്റം ചുമത്തി. കേസിലെ പ്രതികളായ ലഫ്. കേണല്‍ പ്രസാദ് പുരോഹിത്, സാധ്വി പ്രജ്ഞ സിങ് ഠാക്കൂര്‍, മേജര്‍ രമേശ് ഉപധ്യായ്, സമീര്‍ കുല്‍ക്കര്‍ണി, അജയ് രാഹിര്‍ക്കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി എന്നിവര്‍ക്കെതിരെയാണ് മുംബൈ എന്‍.ഐ.എ കോടതി കുറ്റംചുമത്തിയത്. അടുത്ത മാസം രണ്ടാം തീയ്യതി കേസിന്റെ വിചാരണ തുടങ്ങും. തീവ്രവാദ ഗൂഢാലോചനയുള്‍പ്പടെയുള്ള കുറ്റങ്ങളാണ് ഇവരുടെ മേല്‍ ചുമത്തിയിരിക്കുന്നത്.

2006 സെപ്റ്റംബര്‍ 8 നും രണ്ടു വര്‍ഷത്തിന് ശേഷം 2008 സെപ്റ്റംബര്‍ 29 നുമാണ് , മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മാലേഗാവ് രണ്ട് ബോംബ് സ്‌ഫോടനങ്ങള്‍ ഉണ്ടാകുന്നത്.ആദ്യത്തെ സ്‌ഫോടനം 37 പേരുടെ മരണത്തിടയാക്കിയിരുന്നു. രണ്ടാമത് നടന്ന സ്ഥോടനത്തില്‍ ആള്‍ നാശമുണ്ടായില്ല

error: Content is protected !!