ഇടുക്കി ഡാം തുറന്നതില്‍ ഗുരുതര വീഴ്ച; റോഷി അഗസ്റ്റിന്‍ എം.എല്‍.എ

ഇടുക്കി ഡാം തുറക്കുന്നതിൽ ബോർഡ്‌ ആശയകുഴപ്പം  ഉണ്ടാക്കിയെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ . ഡാം തുറക്കുന്നതിന് 12 മണിക്കൂര്‍ മുമ്പ് ജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കണം. ഡാം തുറക്കാൻ  പോകുന്നത് മതിയായ സമയം  നൽകാതെയെന്നും അദ്ദേഹം ആരോപിച്ചു. ചുരുങ്ങിയത് 8 മണിക്കൂറെങ്കിലും സമയം  കൊടുക്കണം.

ബോർഡ്‌ ജനങ്ങളുടെ ജീവനും  സ്വത്തിനും  വില നൽകുന്നില്ല. കളക്ടറേയും  ജനപ്രതിനിധികളെയും തീരുമാനങ്ങൾ  അറിയിക്കുന്നില്ലെന്നും റോഷി അഗസ്റ്റിൻ ആരോപിച്ചു.

അതേസമയം, അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇടുക്കി ചെറുതോണി അണക്കെട്ട് ഇന്ന് രാവിലെ 11 മണിക്ക് തുറക്കും. ഒരു ഷട്ടറിലൂടെ സെക്കന്‍റിൽ 50 ഘനമീറ്റർ വെള്ളമൊഴുക്കി വിടാനാണ് തീരുമാനം. ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതിനെ തുടർന്നാണ് വീണ്ടും ഡാം തുറക്കാൻ തീരുമാനമായത്. ചെറുതോണി അണക്കെട്ടിന്‍റെ മധ്യത്തിലെ ഷട്ടറാണ് തുറക്കുക.

error: Content is protected !!