കെഎസ്ആര്‍ടിസിയില്‍ കൂട്ടപ്പിരിച്ചുവിടല്‍

കെഎസ്ആര്‍ടിസിയില്‍ ദീര്‍ഘകാലമായി ജോലിക്കു ഹാജരാകാത്ത 773 ജീവനക്കാരെ പിരിച്ചു വിടാന്‍ എംഡി ടോമിന്‍ തച്ചങ്കരിയുടെ നിര്‍ദേശം. 304 ഡ്രൈവര്‍മാരെയും 469 കണ്ടക്ടര്‍മാരെയുമാണ് പിരിച്ചുവിട്ടവരിലുളളത്.

പിരിച്ചുവിട്ടത് സർവ്വീസിൽ പ്രവേശിച്ചിട്ട് ദീർഘകാലമാ ജോലിക്ക് വരാത്തവരെയും ദീർഘകാലമായി അവധികഴിഞ്ഞ് നിയമ വിരുദ്ധമായി ജോലിയിൽ പ്രവേശിക്കാത്തവരെയും. മെയ് 31ന് അകം ജോലിയിൽ തിരികെ പ്രവേശിക്കുകയോ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാതിരിക്കുകയോ ചെയ്ത സാഹചര്യത്തിലാണ് ജീവനക്കാരെ പിരിച്ചുവിട്ടത്.

error: Content is protected !!