ഫ്രാങ്കോ മുളയ്ക്കലിന്‍റെ റിമാന്‍ഡ് ഈ മാസം 20 വരെ നീട്ടി

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌ കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന്‍റെ റിമാന്‍ഡ് ഈ മാസം 20 വരെ നീട്ടി. അതേസമയം, ഫ്രാങ്കോ മുളയ്ക്കല്‍ വീണ്ടും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും.

പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് നീട്ടിയത്. രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം കഴിഞ്ഞ മാസം 24 -നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ഹൈക്കോടതി നേരത്തെ ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

error: Content is protected !!