റോഹിങ്ക്യൻ അഭയാർത്ഥികളെ തിരിച്ചയച്ചു

തിരുവനന്തപുരത്തെത്തിയ റോഹിങ്ക്യൻ അഭയാർത്ഥികളെ തിരിച്ചയച്ചു. പ്രത്യേക പോലീസ് സുരക്ഷയില്‍ ഹൈദരാബാദിലെ അഭയാർത്ഥി ക്യാമ്പിലേക്കാണ് മടക്കിയത്. മ്യാൻമർ സ്വദേശികളായ അഞ്ചംഗ കുടുംബമാണ് വിഴിഞ്ഞത്ത് തൊഴിൽ തേടി എത്തിയത്.

വ്യാഴാഴ്ച പോലീസ് കസ്റ്റഡിയിലെടുത്ത റോഹിങ്ക്യന്‍ കുടുംബത്തെ ഉന്നത പോലീസ് സംഘം ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു. ചോദ്യം ചെയ്യലില്‍ ഇവര്‍ മഹാരാഷ്ട്രയിലും ഹൈദരാബാദിലും ജോലി ചെയ്ത് വരികയായിരുന്നെന്നും ജോലി അന്വേഷിച്ചാണ് വിഴിഞ്ഞത്തെത്തിയതെന്നും അറിയിച്ചിരുന്നു. റോഹിങ്ക്യകൾ രാജ്യത്തിന് ഭീഷണിയെന്നാണ് കേന്ദ്ര സർക്കാർ നിലപാടിനെ തുടർന്നാണ് നടപടി.

മഹാരാഷ്ട്രയിലും ഹൈദരാബാദിലും അന്വേഷിച്ച ശേഷമാണ് ഇവരെ മടക്കി അയക്കാന്‍ തീരുമാനിച്ചത്. ഇവരുടെ പക്കല്‍നിന്ന് യു.എന്‍ അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കേസെടുക്കാതെയാണ് തിരിച്ചയക്കുന്നത്.

 

error: Content is protected !!