ശബരിമല വിധിയിൽ നിലപാട് മയപ്പെടുത്തി സി പി എം

ശബരിമല വിധിയിൽ പാർട്ടി നിലപാട് മയപ്പെടുത്തി സി പി എം രംഗത്ത്. സ്ത്രീകളെ ശബരിമലയിൽ കൊണ്ട് പോകാനും വരാനും സി പി എം ഇടപെടില്ല എന്നാൽ കോടതി വിധിയിലൂടെ ലഭിച്ച അവസരം ഇഷ്ടമുള്ള സ്ത്രികൾക്ക് ഉപയോഗിക്കാമെന്നതാണ് പാർട്ടിയുടെ നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിശദീകരണം .

കോടതി വിധി വന്നപ്പോൾ എതിർക്കാതിരുന്ന ചെന്നിത്തല ഇപ്പോൾ കളം മാറി ചവിട്ടുന്നു അതേസമയം സോണിയ ഗാന്ധി സുപ്രീം കോടതി വിധിയെ തള്ളിപ്പറഞ്ഞിട്ടില്ല. ബി ജെ പിയുടെ ഗ്രൂപ്പ് അംഗത്തിൽ മേൽക്കൈ നേടാനാണ് ശ്രീധരൻ പിള്ളയുടെ ശ്രമമെന്നും കോടിയേരി ബാലകൃഷ്‌ണൻ പറയുന്നു.

error: Content is protected !!