ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചു; കാര്‍ യാത്രക്കാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു

തളിപ്പറമ്പില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചു. കാര്‍ യാത്രക്കാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ അഞ്ചോടെ തളിപ്പറമ്പ്-ആലക്കോട് സംസ്ഥാനപാതയില്‍ പൂവ്വം ടൗണിലായിരുന്നു അപകടം.

ആലക്കോട് ഭാഗത്തേക്ക് പോകുന്ന ടാങ്കര്‍ലോറിയുടെ പിറകില്‍ തളിപ്പറമ്പ് ഭാഗത്തേക്ക് പോകുകതയായിരുന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതതടസം നീക്കിയത്.

error: Content is protected !!