ബിജെപി പ്രവര്‍ത്തകന്‍റെ കൊലപാതകം; 8 സിപിഎം പ്രവര്‍ത്തകരെ വെറുതെ വിട്ടു

ബിജെപി പ്രവർത്തകനായ പിണറായി പാനുണ്ടയിലെ മാണിയത്ത് സത്യനെ കൊലപ്പെടുത്തിയ കേസിൽ 8 സിപിഎം പ്രവർത്തകരെ തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ കോടതി വെറുതെ വിട്ടു. 2008 മാർച്ച് അഞ്ചിനായിരുന്നു സംഭവം.

കൂത്തുപറമ്പ് സ്വദേശികളായ മനോരാജ് എന്ന നാരായണൻ, മനുപ്’ അബ്ദുൾ റഹീം, അജേഷ്, ഷെഫീഖ്, ശ്രീജേഷ്, ദിലീപ്, സെജീർ എന്നിവരാണ് കേസിലെ പ്രതികൾ. കൂത്തുപറമ്പിലെ ജോലി സ്ഥലത്ത് നിന്ന് സത്യനെ വിളിച്ചിറക്കിയ പ്രതികൾ എരുവട്ടിപാനുണ്ടയിൽ എത്തിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി എന്നാണ് കേസ്. പ്രതികൾക്ക് വേണ്ടി ജെ ജോസ്, എൻ ആർ ഷാനവാസ് എന്നിവർ ഹാജരായി. 2008 ൽ തലശ്ശേരി മേഖലയിലുണ്ടായ രാഷ്ട്രീയ സംഘർഷത്തിലാണ് സത്യൻ കൊല്ലപ്പെട്ടത്.

error: Content is protected !!