സംസ്ഥാനത്ത് ഈ മാസം 24 വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം

പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഈമാസം 24 വരെ തുടരുമെന്ന് റെയില്‍വെ.

ഹൈദരാബാദ്-തിരുവനന്തപുരം ശബരി(17230) 50 മിനിറ്റും മംഗളൂരു-തിരുവനന്തപുരം പരശുറാം(16649) 45 മിനിറ്റും ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ കുറുപ്പുന്തറയില്‍ വൈകും. തിരുവനന്തപുരം-ഡല്‍ഹി കേരള എക്‌സ്പ്രസ് (12625) കോട്ടയത്ത് 50 മിനിറ്റും ഈ ദിവസങ്ങളില്‍ വൈകിയേക്കുമെന്ന് റെയില്‍വെ അറിയിച്ചു.

കോര്‍ബ-തിരുവനന്തപുരം (22647) 1.10 മണിക്കൂറും ഹൈദരാബാദ്-തിരുവനന്തപുരം ശബരി (17230) 50 മിനിറ്റും മംഗളൂരു-തിരുവനന്തപുരം പരശുറാം(16649 ) 45 മിനിറ്റും തിങ്കളാഴ്ച കുറുപ്പുന്തറ സെക്ഷനില്‍ വൈകും. തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള 50 മിനിറ്റും ഈ ദിവസം വൈകിയേക്കും. തിരുവനന്തപുരം-ഹൈദരാബാദ് ശബരി (17229), ഹസ്രത്ത് നിസാമുദ്ദീന്‍-തിരുവനന്തപുരം (22654), ഡെറാഡൂണ്‍-കൊച്ചുവേളി എക്‌സ്പ്രസ് (22660), ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള (12626) എന്നീ ട്രെയിനുകള്‍ ബുധനാഴ്ച ആലപ്പുഴ വഴി തിരിച്ചുവിടും. കന്യാകുമാരി-മുംബൈ ജയന്തി ജനത എക്‌സ്പ്രസ് കോട്ടയം സെക്ഷനില്‍ ഈദിവസം 1.20 മണിക്കൂര്‍ വൈകും.

റദ്ദാക്കിയവ (ഞായറാഴ്ച, തിങ്കള്‍, ചൊവ്വ, ബുധന്‍)

എറണാകുളം-കായംകുളം പാസഞ്ചര്‍ (56387, കോട്ടയം വഴി)
കായംകുളം-എറണാകുളം പാസഞ്ചര്‍ (56388, കോട്ടയം വഴി)
കൊല്ലം-എറണാകുളം മെമു (66300, കോട്ടയം വഴി)
എറണാകുളം-കൊല്ലം മെമു (66301, കോട്ടയം വഴി)
എറണാകുളം-കൊല്ലം മെമു (66307, കോട്ടയം വഴി)
കൊല്ലം-എറണാകുളം മെമു (66308, കോട്ടയം വഴി)

ബുധനാഴ്ച മാത്രം പൂര്‍ണമായും റദ്ദാക്കിയവ

എറണാകുളം-കായംകുളം പാസഞ്ചര്‍ (66381, ആലപ്പുഴ വഴി)
കായംകുളം-എറണാകുളം പാസഞ്ചര്‍ (66382 ആലപ്പുഴ വഴി)

error: Content is protected !!