സി.പി.എമ്മില്‍ വീണ്ടും ലൈംഗികപീഡന പരാതി; ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

സിപിഎമ്മില്‍ വീണ്ടും പാര്‍ട്ടി പ്രവര്‍ത്തകയെ നേതാവ് പീഡിപ്പിച്ചതായി പരാതി പാലക്കാട് മണ്ണാര്‍ക്കാടാണ് സംഭവം. യുവതിയുടെ പരാതിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ മേഖലാ ഭാരവാഹിയുമായ നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകല്‍ പൊലീസാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

നേരത്തെ പാലക്കാട് ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശി സിപിഎം വനിതാ നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ചൂണ്ടിക്കാട്ടി യുവതി പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. അതേസമയം പാര്‍ട്ടിക്ക് നല്‍കിയ പരാതിയില്‍ ഇതു വരെ സിപിഎം നടപടി സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യം നിലനില്‍ക്കെയാണ് പാലക്കാട് നിന്നും വീണ്ടും പരാതി ഉയരുന്നത്.

error: Content is protected !!