ബ്രൂ​വ​റി​: അ​ന്വേ​ഷ​ണം ആ​വ​ശ്യമില്ലെന്ന് ഹൈക്കോടതി

ബ്രൂ​വ​റി​ അ​നു​മ​തി​ക​ളി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി ഹൈ​ക്കോ​ട​തി തള്ളി. ബ്രൂ​വ​റി​ക​ൾ അ​നു​വ​ദി​ച്ച​ത് ച​ട്ടങ്ങള്‍ ലം​ഘി​ച്ചാ​ണെ​ന്നും ഇ​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആവശ്യപ്പെട്ടാ​യി​രു​ന്നു ഹ​ർ​ജി. എന്നാല്‍ ബ്രൂ​വ​റി, ഡി​സ്റ്റി​ല​റി യൂ​ണി​റ്റു​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി​യ ഉ​ത്ത​ര​വ് സ​ര്‍​ക്കാ​ര്‍ റ​ദ്ദാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ട​തി ഹര്‍ജി തള്ളുകയായിരുന്നു. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്.

ബ്രൂവറി,ബ്ലെന്‍ഡിങ് കമ്പനികളെ കൂടാതെ എക്‌സൈസ് കമ്മീഷണര്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവരെയും എതിര്‍ കക്ഷികളാക്കിക്കൊണ്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ച​ട്ടം ലം​ഘി​ച്ചാ​ണ് ലൈ​സ​ൻ​സ് ന​ൽ​കി​യ​തെ​ങ്കി​ൽ സ​ർ​ക്കാ​ർ അ​ത് തി​രു​ത്തി​യ​ല്ലോ എ​ന്ന് ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ കോ​ട​തി പ​രാ​മ​ർ​ശി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ ജാ​ഗ​രൂ​ക​രാ​ണെ​ന്നും കോ​ട​തി നിരീക്ഷി​ച്ചു.

error: Content is protected !!