റഫാല്‍ കേസ് ഇന്ന്‍ സുപ്രീം കോടതിയില്‍

റഫാല്‍ വിമാന ഇടപാടിനെ കുറിച്ച് കേന്ദ്രം നൽകിയ റിപ്പോർട്ട് ചീഫ് ജസ്റ്റിസ് ബെഞ്ച് പരിശോധിക്കും. കേസിലെ തുടർനടപടികൾ സർക്കാരിന് നിർണായകമായിരിക്കും. പ്രതിരോധ മന്ത്രാലയ രേഖകൾ ഉൾപ്പെടുത്തിയാണ് സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർ‌പ്പിച്ചിരിക്കുന്നത്. റഫാൽ ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്  അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൺ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

അതിനിടയിൽ അതിനിടെ  റഫാല്‍ ഇടപാടില്‍ മോദി സർക്കാറിനെതിരെ ആരോപണവുമായി എച്ച്എഎൽ ജീവനക്കാർ രംഗത്തെത്തിയിരുന്നു. റഫാൽ കരാർ ഇന്ത്യയുടെ എയറോസ്‌പേസ് ഡിഫന്‍സ് ഏജന്‍സിയായ എച്ച്എഎല്ലിന് കൊടുക്കാതെ റിലയന്‍സിന് നൽകി എന്നതാണ് ആരോപണം. ബംഗളൂരുവില്‍ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വിമർശനവുമായി ജീവനക്കാർ രംഗത്തെത്തിയത്. സുപ്രീം കോടതി വിധി മോദി സര്‍ക്കാരിന് നിര്‍ണായകമായിരിക്കുമെന്ന് കരുതുന്നു.

error: Content is protected !!