തുലാവർഷം നാളെ മുതൽ: കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കേരളത്തിൽ നാളെ മുതൽ തുലാവർഷം ആരംഭിക്കും. ചില ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് നാല് തീയതികളിൽ കനത്ത മഴയുണ്ടാകും. നാളെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തമിഴ്നാട്ടിൽ തുലാമഴ ശക്തമായിക്കഴിഞ്ഞു. നവംബര്‍ ആദ്യ വാരത്തിന് ശേഷം ശക്തമായേക്കും

ബം​ഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ചെറിയ ന്യൂനമർദ്ദങ്ങൾ കാറ്റിന്റെ ​ഗതിയിൽ മാറ്റം വരുത്തുന്നതാണ് കാലവർഷം വൈകാൻ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. 480 മില്ലീ മീറ്റർ മഴയാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് തുലാമഴക്കാലം.

error: Content is protected !!