കണ്ണൂരിൽ പട്ടാപ്പകൽ ക്വട്ടെഷൻ ആക്രമം

കണ്ണൂർ നഗരത്തിലെ മാളിൽ പട്ടാപകൽ ക്വട്ടെഷൻ സംഘം നടത്തിയ അക്രമത്തിൽ ഇലക്ട്രീഷ്യന് ഗുരുതര പരിക്ക്. ഗുണ്ടാസംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എടക്കാട് കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ സ്വാമീ ഗോപി എന്ന മാണിക്കോത്ത് ഗോപിനാഥ് (45)നെയാണ് ടൗൺ എസ്.ഐ. ശ്രീജിത്ത് കൊടെരിയും സംഘവും കണ്ണൂർ നഗരത്തിലെ ലോഡ്ജിൽ വച്ച് പിടികൂടിയത്.

ബുധനാഴ്ച ഉച്ചക്ക് 12.30 ഓടെ ആയിരുന്നു സംഭവം. എസ്.എൻ. പാർക്ക് റോഡിലെ കണ്ണൂർ മാളിലെ ഇലക്ട്രീഷ്യനായ പുഴാതി തുളിച്ചേരി സ്വദേശി അരിപ്പ റിജേഷ്(41) നെയാണ് എട്ടോളം വരുന്ന ക്വട്ടെഷൻ സംഘം വധിക്കാൻ ശ്രമിച്ചത്. സാരമായി പരിക്കേറ്റ റിജേഷ് സ്വകാര്യ ആശുപത്രിയിൽ ചിക്സ്തയിലാണ്. കണ്ണൂർ മാളിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ബ്രൂട്ട് ബ്യൂട്ടി ക്ലിനിക്ക് ഉടമകളായ ധിനൂപ്, ബീന മുരളി, പ്രസൂൺ എന്നിവരും മാളിന്റെ ഉടമയും തമ്മിൽ വാടക തർക്കം നിലനിൽക്കുന്നുണ്ട്. 5500 സ്ക്വയർഫീറ്റിൽ പ്രവർത്തിക്കുന്ന ബ്യൂട്ടിക്ക് ഇരുപത്തിനാല് ലക്ഷം രൂപയോളം വാടക ഇനത്തിൽ നൽകാനുണ്ട്.ഇതുമായി ബന്ധപ്പെട്ട് ചെക്ക് കേസുൾപ്പടെ മൂന്ന് കേസ് നിലവിൽ ഉണ്ട്. വാടക കുടിശ്ശിക ഒഴിവാക്കി കിട്ടാൻ ബ്യൂട്ടിക്ക് ഉടമകൾക്വട്ടെഷൻ സംഘത്തെ ഏർപ്പാക്കുകയായിരുന്നു. ക്വട്ടെഷൻ സംഘം കഴിഞ്ഞ ഒരാഴച്ചയായി മാളിന്റെ ഉടമയെയും മാനേജരെയും ഫോണിൽ വിളിച്ച് ഭീക്ഷണിപ്പെടുത്തി കൊണ്ടിരിക്കുകയായിരുന്നു. ഭീക്ഷണി വിലപ്പോകില്ലെന്ന് മനസ്സിലാക്കിയ സംഘം ഉടമയെയും മാനേജരെയും അക്രമിക്കാൻ പദ്ധതി ഇടുകയായിരുന്നു. ബ്യൂട്ടിക്ക് ഉടമകളുടെ നേതൃത്വത്തിൽഇവരെ അന്വേഷിച്ച് എത്തിയ ഗുണ്ടാസംഘം മാളിന്റെ കാർ പാർക്കിങ്ങ് ഏരിയയിലെ പവർഹൗസിന് സമീപം നിൽക്കുകയായിരുന്ന റിജേഷിനെ മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു. നഗരത്തിലെ വളർന്ന് വരുന്ന ക്വട്ടെഷൻ ക്രിമിനൽ സംഘമാണ് അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഗോപിനാഥ് പിടിയിലായതറിഞ്ഞ് നിരവധി പേർ തങ്ങളെ ഭീക്ഷണിപ്പെടുത്തി പണം തട്ടിയതായി പരാതിയുമായി എത്തിയിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ക്വട്ടെഷൻ നൽകിയ ബ്യൂട്ടിക്ക് ഉടമകൾ ഉൾപ്പടെ ഏതാനും പേരെ കൂടി പിടികൂടാനുണ്ട്

error: Content is protected !!