മാർജിൻ ഫ്രീമാർക്കറ്റ് കത്തിനശിച്ചു

മാഹി പാലത്തിന്നടുത്ത മാർജിൻ ഫ്രീമാർക്കറ്റ് വെള്ളിയാഴ്ച പുലർച്ചെ കത്തി നശിച്ചു.
പുലർച്ചെ 3 -20 മണിയോടെയാണ് പുക പടരുന്നത് പോലീസ് ഔട്ട് പോസ്റ്റിലുണ്ടായിരുന്ന പോലീസുകാരന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മാഹി ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.

ഫയർഫോഴ്സെത്തി വൈദ്യുതി കണക്ഷൻ വിഛേദിച്ച്, പൂട്ട് പൊളിച്ച് അകത്ത് കയറിയാണ് തീയണച്ചത്.ഇൻവെർട്ടറിൽ നിന്നാണ് വൈദ്യുതി ഷോർട്ട് സർക്യൂട്ട് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. വ്യക്തമായ നഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല.
ലീഡിങ്ങ് ഫയർ മേൻ രഞ്ചിത്ത് ലാലിന്റെ നേതൃത്വത്തിൽ രാജശേഖരൻ, വിനോദ് ,മദൻലാൽ എന്നിവരുൾപ്പെട്ട സേനാംഗങ്ങളാണ് തീയണച്ചത്.

ഫോട്ടോ: അഗ്നിക്കിരയായ ന്യൂ മാഹി മാർജിൻ ഫ്രീമാർക്കറ്റ്

error: Content is protected !!