കൊല്ലം തുളസിയുടെ കോലം രണ്ടായി വലിച്ചുകീറി പ്രതിഷേധം

ശബരിമല വിഷയത്തില്‍ സ്ത്രീ വിരുദ്ധ പ്രസംഗം നടത്തിയ സിനിമാ താരം കൊല്ലം തുളസിക്കെതിരെ കോഴിക്കോട് പ്രതിഷേധം. കൊല്ലം തുളസിയുടെ കോലം രണ്ടായി വലിച്ചു കീറിയാണ് വനിതാ സാംസ്കാരിക പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രോഗ്രസീവ് മുസ്‌ലിം വുമന്‍സ് ഫോറം അധ്യക്ഷ വി.പി സുഹറയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

error: Content is protected !!