ഷെറിന് തെറ്റു പറ്റി; അര്‍ച്ചനയുടെ ആരോപണം ശരിവച്ച് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ

ഡബ്ള്യൂ.സി.സി അംഗങ്ങള്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെ മമ്മൂട്ടിയുടെ പുള്ളിക്കാരാന്‍ സ്റ്റാറാ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷെറിന്‍ സ്റ്റാന്‍ലിയില്‍  നിന്നും ദുരനുഭവം ഉണ്ടായെന്ന അര്‍ച്ചന പത്മിനിയുടെ ആരോപണം ശരിവച്ച് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ.

പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്നു ബാദുഷ. ബാദുഷയുടെ അസിസ്റ്റന്റായാണ് ഷെറിന്‍ സ്റ്റാന്‍ലി ജോലി ചെയ്തിരുന്നത്. ഷെറിന് അബദ്ധം പറ്റിപ്പോയിരുന്നു. ഷെറിന്‍ ഇപ്പോഴും സിനിമയില്‍ സജീവമാണെന്ന് ബാദുഷയുടെ ശബ്ദ സന്ദേശം  പുറത്ത് വന്നു.  ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ ന്റെ ഗ്രൂപ്പിൽ ആണ് ബാദുഷയുടെ സന്ദേശം എത്തിയത്

ഷെറിന്‍ സ്റ്റാന്‍ലിക്ക് സസ്‌പെൻഷൻ നല്‍കിയിരുന്നെന്നും അര്‍ച്ചനയുടെ ആരോപണങ്ങള്‍ ശരിയല്ലെന്നുമായിരുന്നു ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞത് . സാങ്കേതിക പ്രവര്‍ത്തകനെതിരെ ഫെഫ്ക നടപടിയെടുത്തു. സാങ്കേതിക പ്രവര്‍ത്തന്‍ ഇപ്പോഴും സസ്പെന്‍ഷനിലാണെന്നും അര്‍ച്ചനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു.

error: Content is protected !!