ഗര്‍ഭിണികള്‍ രണ്ട് പേര്‍ക്കുള്ള ആഹാരം കഴിക്കണോ??

ഗർഭകാലത്ത് ഏറ്റവും അധികം ആളുകൾ പറയുന്ന കാര്യമാണ് ഗർഭിണികൾ രണ്ട് പേരുടെ ഭക്ഷണം കഴിക്കണം. ഇല്ലെങ്കിൽ കുഞ്ഞിന് ഭാരം കുറയും എന്നത്. ഗര്‍ഭിണി രണ്ടു പേര്‍ക്കുള്ള ആഹാരം കഴിക്കേണ്ട ആവശ്യമുണ്ടോ. ഗര്‍ഭകാലത്ത് ശരാശരി 15 കിലോയാണ് ഒരു സ്ത്രീക്കു ഭാരം കൂടുന്നത്. ചിലര്‍ക്ക് ഇതിലധികവും വര്‍ധിക്കും.
17 ശതമാനം സ്ത്രീകള്‍ക്ക് ഇതിനുതാഴെ ഭാരം എത്തി നില്‍ക്കുമ്പോള്‍ 42 ശതമാനം സ്ത്രീകള്‍ക്ക് അമിതമായി ഭാരം കൂടുകയും ചെയ്യുന്നു. ദിവസവും 300 കാലറി മാത്രമാണ് ഒരു ഗര്‍ഭിണിക്ക് ആവശ്യം. എന്നാല്‍ സമീകൃതാഹാരം കഴിക്കുക എന്നത് പ്രധാനമെന്ന് ഗവേഷകനായ പ്രഫ. വിംഗ് ഹുന്ഗ് റ്റാ൦ പറയുന്നു. ഗര്‍ഭകാലത്തെ ആഹാരശീലത്തെക്കുറിച്ചും ഭാരവര്‍ധനവിനെക്കുറിച്ചും നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
ഗര്‍ഭിണി രണ്ടു പേര്‍ക്കുള്ള ആഹാരം കഴിക്കേണ്ടതില്ലെന്നാണ് അദ്ദേഹം പറയുന്നത്. ചെറിയ തോതിലുള്ള വ്യായാമം ചെയ്യുന്നത് ഭാരം വര്‍ധിക്കാതെ സഹായിക്കും. ഗര്‍ഭിണികളില്‍ കാണപ്പെടുന്ന അമിതവണ്ണം ഗര്‍ഭസ്ഥശിശുവിനെ ബാധിക്കാം എന്നാണു ഗവേഷകര്‍ പറയുന്നത്.
അമ്മയില്‍ ഗ്ലൂക്കോസ് നില കൂടിയ തോതില്‍ ഉണ്ടാക്കുന്ന ജെസ്റ്റേഷണൽ ഡയബറ്റിസ് പോലെയുള്ള രോഗങ്ങള്‍ ഇതുമൂലം സംഭവിക്കാം. ഇത് കുഞ്ഞുങ്ങളിൽ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്നും അദ്ദേഹം പറയുന്നു. പാൽ, പഴവർഗങ്ങൾ എന്നിവ ധാരാളം കഴിക്കാൻ ശ്രമിക്കുക. വെള്ളം ധാരാളം കുടിക്കാൻ ശ്രമിക്കുക.