ശബരിമല വിധി: കണ്ണൂരില്‍ നാളെ നാമജപ യാത്ര

കണ്ണൂര്‍: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ നാളെ കണ്ണൂരില്‍ നാമജപയാത്ര നടത്തുന്നു. സേവ് ശബരിമല മൂവ്‌മെന്‍റാണ് പ്രതിഷേധത്തിന്റെ ഭാഗമായി നാമജപ യാത്ര സംഘടിപ്പിക്കുന്നത്. വൈകുനേരം 4 മണിക് കണ്ണൂര്‍ കനകത്തൂര്‍ കാവ് പരിസരത്തു നിന്നാണ് അയ്യപ്പ നാമ ജപയാത്ര ആരംഭിക്കുന്നത്.

നാമജപയാത്രയില്‍ കണ്ണൂരിലെ പ്രമുഖ ക്ഷേത്രം തന്ത്രിമാര്‍, ഹൈന്ദവ ആചാര്യന്മാര്‍, സമുദായ നേതാക്കന്‍മാര്‍. ഗുരു സ്വാമിമാര്‍, ഭജന മഠങ്ങളുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍, അയ്യപ്പ ഭക്തന്‍മാര്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറയിലുള്ളവര്‍ പങ്കെടുക്കുമെന്ന്‍ സേവ് ശബരിമല മൂവ്‌മെന്റ് പറഞ്ഞു.

error: Content is protected !!