പെരിങ്ങോം പോലിസ് സ്റ്റേഷന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

കാലപ്പഴക്കം മൂലം പെരിങ്ങോം പോലിസ് സ്റ്റേഷന്റെ മേല്‍ക്കൂര തകര്‍ന്നു വീണു
ഇന്ന് പുലർച്ചെ 3.45 നാണ് അപകടം നടന്നത്. പുറത്ത് ശബ്ദം കേട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലിസുകാരൻ പുറത്തേക്കിറങ്ങുമ്പോഴാണ് ആകാശം ഇടിഞ്ഞ് വീഴുന്നത് പോലെ സ്റ്റേഷന്റെ സീലിങ്ങ് അടർന്ന് വീണത്.തല നാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. കാലപ്പഴക്കം മൂലം മുൻമ്പും പലതവണ സമാനസംഭവം ഉണ്ടായിട്ടുണ്ട്. എന്നാൽ താൽക്കാലിക അറ്റകുറ്റപണികൾ നടത്തി മുഖം മിനുക്കൽ മാത്രമാണ് പതിവ്. പകൽ സമയങ്ങളിൽ പരാതിക്കാരും പാറാവുകാരനും സ്ഥിരമായി നിൽക്കുന്ന ഭാഗത്തെ സീലിങ്ങ് ആണ് ഇപ്പോൾ അടർന്ന് വീണത്.

error: Content is protected !!