പുരസ്‌കാരത്തിളക്കത്തില്‍ പാല ഗവ. ഹയര്‍ സെക്കറി സ്‌കൂള്‍ എന്‍.എസ്എ.സ് യൂനിറ്റ്

സംസ്ഥാനത്തെ ഏറ്റവും മികച്ച എന്‍ എസ് എസ് വോളിയറായി മുഴക്കുന്ന് പാല ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ പി കെ ഐശ്വര്യയെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്തു വെച്ച് ഉന്നത ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ ടി ജലീലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കേരളത്തിലെ വിവിധ സര്‍വ്വകലാശാലകള്‍, പോളിടെക്നിക്കുകള്‍, ഹയര്‍സെക്കന്ററി സ്‌കൂളുകള്‍, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നാണ് മികച്ച എന്‍ എസ് എസ് വൊളിയറെ തെരഞ്ഞെടുത്തത്.

ദേശീയ തലത്തില്‍ യങ് ലീഡേര്‍സ് പ്രോഗ്രാം അവാര്‍ഡ്, സംസ്ഥാന തലത്തില്‍ സ്പെഷ്യല്‍ അപ്രീസിയേഷന്‍ അവാര്‍ഡ്, ഹ്രസ്വ ചലച്ചിത്രങ്ങള്‍ക്ക് വിവിധ വര്‍ഷങ്ങളില്‍ നേടിയ സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍, പ്രോഗ്രാം ഓഫീസര്‍ക്കും വൊളിയര്‍മാര്‍ക്കുമുള്ള അവാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ മുന്‍വര്‍ഷങ്ങളിലും പാല ഗവ. ഹയര്‍ സെക്കറി സ്‌കൂളിലെ എന്‍ എസ് എസ് യൂനിറ്റ് നേടിയിട്ടു്. പ്രിന്‍സിപ്പല്‍ പി രവീന്ദ്രന്‍, മുന്‍ പ്രിന്‍സിപ്പല്‍ കെ മണികണ്ഠന്‍, പ്രോഗ്രാം ഓഫീസര്‍മാരായ കെ ഷിജു, കെ ഹരീന്ദ്രന്‍ എന്നിവരാണ് എന്‍ എസ് എസ് യൂനിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

error: Content is protected !!