പയ്യന്നൂര്‍-കാസര്‍ഗോഡ്‌ ദേശീയ പാതയിൽ വൈകുന്നേരം 7.30 വരെ ഗതാഗതം തടസപ്പെടും

വെള്ളൂർ ദേശീയ പാതയിൽ വൈകുന്നേരം 7.30 വരെ ഗതാഗതം തടസപ്പെടും.  മറിഞ്ഞ ടാങ്കറിൽ നിന്ന് ഗ്യാസ് മാറ്റി നിറയ്ക്കുന്നതിനാലാണ് രാവിലെ മുതലുള്ള ഗതാഗത തടസം വൈകുന്നേരം വരെ നീളുന്നത്. മൂന്നു ടാങ്കറുകളിലായാണ് ഗ്യാസ് മാറ്റി നിറയ്ക്കുന്നത്.ഇതിന് എട്ടു മണിക്കൂറോളം വേണ്ടിവരുന്നതിനാലാണ് ഗതാഗതം സ്തംഭിക്കുന്നത്. അര കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളിൽ മൈക്ക് പ്രചരണത്തിലൂടെ സുരക്ഷാമുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

error: Content is protected !!