യുവതികള്‍ സന്നിധാനത്തെത്തിയാല്‍ ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി കണ്ഠര് രാജീവര്

അയ്യപ്പദര്‍ശനത്തിനായി സന്നിധാനത്ത് യുവതികളെത്തിയാല്‍ ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞതായി പ്രചാരണം. തുലാമാസ പൂജകള്‍ക്കായി നട തുറക്കാനെത്തിയ തന്ത്രി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് പരാമര്‍ശം നടത്തിയത് എന്നാണു റിപ്പോര്‍ട്ടുകള്‍ . ഏതെങ്കിലും ഒരു യുവതി ശ്രീകോവിലിനു മുന്നിലെത്തിയാല്‍ ക്ഷേത്രം അടച്ച്‌ താക്കോല്‍ പന്തളം കൊട്ടാരത്തെ ഏല്‍പ്പിക്കുമെന്നാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കിയതായി പറയുന്നു.

അതിനിടെ, ആന്ധ്രയില്‍ നിന്ന് കുടുംബ സമേതമെത്തിയ യുവതി ഉള്‍പ്പെട്ട സംഘം സംഘര്‍ഷത്തെത്തുടര്‍ന്ന് മടങ്ങി. 40 വയസ്സു കഴിഞ്ഞ ആന്ധ്ര ഗോദാവരി സ്വദേശിയുള്‍പ്പെട്ട സ്ത്രീകളുടെ സംഘത്തിന് പൊലീസ് ആദ്യം സംരക്ഷണമൊരുക്കി. എന്നാല്‍ പമ്പ കടന്ന് സ്വാമി അയ്യപ്പന്‍ റോഡിലേക്കു പ്രവേശിച്ചെങ്കിലും പൊലീസ് പിന്മാറിയയുടന്‍ ഭീഷണിയും മറ്റുമായി യുവതിയെ പ്രതിഷേധക്കാര്‍ പിന്തിരിപ്പിച്ചു. 41 വയസ്സുള്ള മാധവിയാണ് മലകയറാനെത്തിയത്.

 

error: Content is protected !!