ശബരിമല: ആക്രമികളില്‍ കോണ്‍ഗ്രസുകാരുണ്ടെങ്കില്‍ അവരെ പുറത്താക്കുമെന്ന് മുല്ലപ്പള്ളി

ശബരിമലയില്‍ അക്രമം നടത്തിയവരില്‍ കോണ്‍ഗ്രസുകാരുണ്ടെങ്കില്‍ അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അക്രമം കോണ്‍ഗ്രസിന്റെ രീതിയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

അക്രമ സമരം നടത്തിയവരില്‍ ഒരാളെങ്കിലും കോണ്‍ഗ്രസുകാരനായുണ്ടെങ്കില്‍ കാണിച്ചുതരൂ. അങ്ങനെയുള്ളവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും. ഈ നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയില്‍ അക്രമമുണ്ടായ സമയത്ത് കോണ്‍ഗ്രസും ഉപവാസ സമരം സംഘടിപ്പിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.

error: Content is protected !!