ശബരിമല: വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടണമെന്ന് രജനീകാന്ത്

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധിയെ ആദരിക്കുന്നുണ്ടെങ്കിലും  വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടതാണെന്ന് തമിഴ് സൂപ്പർ താരം രജനീകാന്ത്. ക്ഷേത്രത്തില്‍ കാലങ്ങളായി ആചരിക്കുന്ന രീതികളെയും ഐതിഹ്യങ്ങളേയും ബഹുമാനിക്കേണ്ടതുണ്ടെന്നും രജനീകാന്ത് പറഞ്ഞു.

അതേസമയം, പാർട്ടി രൂപീകരണത്തിന് വേണ്ട കാര്യങ്ങള്‍ 90 ശതമാനം പൂർത്തിയായി. പക്ഷെ ഡിസംബറില്‍ പ്രഖ്യാപിക്കുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ല. ഇപ്പോള്‍ പ്രഖ്യാപിക്കാമെന്നും പിന്നീട് അറിയിക്കുമെന്നും രജനീകാന്ത് വ്യക്തമാക്കി.

error: Content is protected !!