മമതാ ബാനര്‍ജിയ്ക്ക് മെസിയുടെ സ്‌നേഹസമ്മാനം

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ തകര്‍പ്പന്‍ സമ്മാനം. അണ്ടര്‍ 17 ലോകകപ്പ് ഭംഗിയായി നടത്തിയതിനാണ് ബാഴ്‌സലോണ സൂപ്പര്‍ താരം ഒപ്പുവെച്ച ജെഴ്‌സി മമതാ ബാനര്‍ജിക്ക് സമ്മാനമായി നല്‍കിയത്. മെസിയുടെ പത്താം നമ്പര്‍ ജെഴ്‌സിയില്‍ ‘ദീദി’ എന്ന പേരു വെച്ചാണ് കൊല്‍ക്കത്തയില്‍ ബാഴ്‌സലോണ മുന്‍ താരങ്ങള്‍ ജെഴ്‌സി സമ്മാനിച്ചത്.

എന്റെ സുഹൃത്ത് ദീദിക്ക് എല്ലാവിധ ആശംസകളും എന്ന് ജെഴ്‌സിയില്‍ എഴുതാനും മെസി മറന്നില്ല. ബാഴ്‌സ മുന്‍ താരങ്ങളായ ജൂലിയാനോ ബെല്ലറ്റി, ലാറി ലിറ്റ്മാനെന്‍ എന്നിവരാണ് ഫുട്‌ബോള്‍ നെക്‌സ്റ്റ് ഫൗണ്ടേഷന്‍ അധികൃതര്‍ക്ക് ജെഴ്‌സി കൈമാറി. മോഹന്‍ ബഗാന്‍ ഇതിഹാസങ്ങളും ബാഴ്‌സലോണ ഇതിഹാസങ്ങളും തമ്മില്‍ നടന്ന മത്സശേഷമാണ് ദീദിക്ക് സമ്മാനം നല്‍കിയത്.

മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറാന്‍ സാധിക്കാത്തതിനാല്‍ ഇവര്‍ തങ്ങള്‍ക്ക് നല്‍കുകായിരുന്നുവെന്നും തങ്ങള്‍ ഇത് ദീദിക്ക് കൈമാറുമെന്നും ഫുട്‌ബോള്‍ നെക്‌സ്റ്റ് ഫൗണ്ടേഷന്‍ അധികൃതര്‍ അറിയിച്ചു.

error: Content is protected !!