പൊള്ളലേറ്റ് ചികിൽസയിലായിരുന്ന യുവതി മരിച്ചു

പയ്യന്നൂര്‍: തീ പൊള്ളലേറ്റ് ചികിൽസയിലായിരുന്ന യുവതി മരണപ്പെട്ടു. തായിനേരിമുക്രി ഹൗസിൽ അബ്ദുൾ ഫത്താഹി സെൻറ ഭാര്യ എം ടി കെ മശ്ഹൂദ (27) ആണ് മംഗലാപുരത്തെ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 5 ന് വീട്ടിൽ ഭക്ഷണം പാകം ചെയ്യവെ മണ്ണെണ്ണ സ്റ്റൗവിൽ നിന്നും വസ്ത്രത്തിലേക്ക് തീ പടർന്ന് പിടിക്കുകയായിരുന്നു. ദേഹമാസകലം പൊള്ളലേറ്റ മശ്ഹൂദ മംഗലാപുരത്ത് ചികില്‍സയിലായിരുന്നു. എം മജീദ് ആമിന ദമ്പതികളുടെ മകളാണ്. മൻഹ, സഹദ, അസ്മ, ഫാത്തിമ എന്നിവർ മക്കളാണ്

error: Content is protected !!