ശബരിമലയില്‍ അക്രമം അഴിച്ചുവിട്ടത് സംഘപരിപാര്‍: ഉമ്മന്‍ചാണ്ടി

ശബരിമലയില്‍ അക്രമം അഴിച്ചുവിട്ടത് സംഘപരിപാര്‍ ശക്തികളാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് ഒരുതരത്തിലും വിശ്വാസത്തിന്റെ പേരില്‍ അക്രമം നടത്തുന്നതിനെ അനുകൂലിക്കുന്നില്ല. സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ അനാവശ്യ പിടിവാശിയാണ് കാണിക്കുന്നത്. കലാപഭൂമിയായി ശബരിമലയെ മാറ്റുന്നതിനുള്ള നീക്കത്തെ കോണ്‍ഗ്രസ് എതിര്‍ക്കും.

ബിജെപിയും സംഘപരിവാറും നടത്തുന്ന ആക്രമണങ്ങളെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കേസില്‍ ആരോപണങ്ങളെ നിയമപരമായി നേരിടാനാണ് തീരുമാനം. പ്രളയത്തിലും ശബരിമല വിഷയത്തിലും സര്‍ക്കാരിന് മുഖം നഷ്ടമായിരുന്നു. അതില്‍ നിന്നും രക്ഷപ്പെടുന്നതിനാണ് സര്‍ക്കാര്‍ ഈ നീക്കം നടത്തുന്നത്. തനിക്കതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ കഴമ്പില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

error: Content is protected !!