കേരള ബാങ്കിന് ഉപാധികളോടെ അനുമതി

സംസ്ഥാന സഹകരണബാങ്കും ജില്ലാ സഹകരണ ബാങ്കുകളും ലയിപ്പിച്ചുള്ള കേരള ബാങ്കിന് റിസര്‍വ് ബാങ്കിന്റെ അനുമതി. ഉപാധികളോടെയാണ് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരിക്കുന്നത്. 19 വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയുള്ള ആര്‍.ബി.ഐയുടെ അനുമതി ബുധനാഴ്ച ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ആര്‍.ബി.ഐ നിര്‍ദ്ദേശമനുസരിച്ച് 2019 മാര്‍ച്ച് 31-ന് മുന്‍പ് ലയനനടപടികള്‍ പൂര്‍ത്തിയാക്കണം. ഇതിനു ശേഷമെ അന്തിമാനുമതി ലഭിക്കൂ. ലയനവുമായി ബന്ധപ്പെട്ട് ഓര്‍ഡിനന്‍സ് ഇറക്കേണ്ടി വരുമോയെന്നു പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എസ്.ബി.ഐ.യില്‍ ലയിപ്പിച്ചതിനു പിന്നാലെയാണ് സംസ്ഥാനത്തിന് സ്വന്തമായ ഒരു ബാങ്കെന്ന നിലയില്‍ കേരള ബാങ്ക് രൂപീകരിക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു വന്നത്. കേരള ബാങ്ക് നിലവില്‍ വരുന്നതോടെ ജില്ലാബാങ്കുകള്‍ ഇല്ലാതാവും. 14 ജില്ലാ ബാങ്കുകളുടെ 804 ശാഖകളും സംസ്ഥാന സഹകരണ ബാങ്കിന്റെ 20 ശാഖകളുമാണ് ലയിച്ച് കേരള ബാഹ്കായി മാറുന്നത്.

error: Content is protected !!