അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിനെതിരെ അന്വേഷണം : സുപ്രീം കോടതിയുടെ തീരുമാനം ഇന്ന്

കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിനെതിരെ അന്വേഷണം പ്രഖ്യാപിക്കണോ എന്ന വിഷയത്തിൽ സുപ്രീംകോടതി ഇന്ന് തീരുമാനമെടുക്കും. കണ്ണൂര്‍ കോളേജിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി വ്യക്തമാക്കിയിരുന്നു. 2016-2017 വര്‍ഷത്തെ പ്രവേശനം ചൂണ്ടിക്കാട്ടിയാണ് അന്വേഷണത്തിന് ഉത്തരവിടാൻ കോടതി ഒരുങ്ങുന്നത്. 2016-17 വർഷം കുട്ടികൾ നൽകിയ ഫീസിന്‍റെ വിവരങ്ങൾ അടങ്ങിയ രേഖകൾ സമര്‍പ്പിക്കാൻ പ്രവേശന മേൽനോട്ട സമിതിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് പരിശോധിച്ച ശേഷമാകും അന്വേഷണക്കാര്യത്തിൽ കോടതി തീരുമാനമെടുക്കുക. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

error: Content is protected !!