ഉത്തര്‍പ്രദേശിലെ ന​ഗരങ്ങളുടെ പേര് മാറ്റം; പരിഹാസവുമായി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു

അലഹബാദിന്റെ പേര് പ്രയാ​ഗ് രാജ് എന്നാക്കി മാറ്റുമെന്ന മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ പ്രഖ്യാപനത്തെ പരിഹസിച്ച് മുൻ സുപ്രീം കോടതി ജസ്റ്റീസ് മാർക്കണ്ഡേയ കട്ജു. കൂടാതെ മറ്റ് പതിനെട്ട് ന​ഗരങ്ങൾക്ക് പുതിയ പേരും മുൻ ജസ്റ്റീസ് നിർദ്ദേശിച്ചിട്ടുണ്ട്. തന്റെ ട്വീറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം പ്രകടിപ്പിച്ചിരിക്കുന്നത്.

യോഗി ആദിത്യനാഥിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് ട്വീറ്റ് ആരംഭിക്കുന്നത്. ‘അലഹാബാദിനെ പ്രയാഗെന്ന് പുനര്‍നാമകരണം ചെയ്തതിന് അഭിനന്ദനങ്ങള്‍’ എന്നു തുടങ്ങുന്ന ട്വീറ്റില്‍ ഫൈസാബാദിന് നരേന്ദ്രമോദിപുര്‍ എന്നും ഫത്തേപുറിന് അമിത്ഷാനഗര്‍ എന്നും മൊറാദാബാദിന് മന്‍കിബാത് നഗര്‍ എന്നും മുസ്സാഫര്‍നഗറിന്  മുരളീമനോഹര്‍നഗര്‍ എന്നും നല്‍കാമെന്ന് കട്ജു ട്വറ്ററില്‍ പരിഹസിച്ചു.
പതിനെട്ട് ന​ഗരങ്ങൾക്ക് ഈ പേരുകൾ നൽകാമെന്നാണ് കട്ജുവിന്റെ പരിഹാസരൂപേണയുള്ള നിർദ്ദേശങ്ങൾ.

അലിഗഢ്- അശ്വത്ഥാത്മാ നഗര്‍
ആഗ്ര- അഗസ്ത്യനഗര്‍
ഗാസിപുര്‍- ഗണേഷ്പുര്‍
ഷാജഹാന്‍പുര്‍-സുഗ്രീവ്പുര്‍
മുസ്സാഫര്‍നഗര്‍- മുരളീമനോഹര്‍നഗര്‍
അസംഗഢ്-അളക്‌നന്ദ്പുര്‍
ഹമിര്‍പുര്‍-ഹസ്തിന്‍പുര്‍
ലഖ്‌നൗ- ലക്ഷ്മണ്‍പുര്‍
ബുലന്ദ്ഷഹര്‍-ബജ്‌റംഗ്ബലിപുര്‍
ഫൈസാബാദ്-നരേന്ദ്രമോദിപുര്‍
ഫത്തേപുര്‍-അമിത്ഷാനഗര്‍
ഗാസിയാബാദ്-ഗജേന്ദ്രനഗര്‍
ഫിറോസാബാദ്-ദ്രോണാചാര്യനഗര്‍
ഫറൂഖാബാദ്-അംഗദ്പുര്‍
ഗാസിയാബാദ്- ഘടോത്കച് നഗര്‍
സുല്‍ത്താന്‍പുര്‍- സരസ്വതിനഗര്‍
മൊറാദാബാദ്-മന്‍കിബാത് നഗര്‍
മിര്‍സാപുര്‍- മീരാബായിനഗര്‍

error: Content is protected !!