കണ്ണൂര്‍ വലിയന്നൂരില്‍ ബസ് അപകടം

കണ്ണൂര്‍ ഇരിട്ടി സംസ്ഥാന പാതയില്‍ ബസ് അപകടം. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് കണ്ണൂരില്‍ നിന്നും ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ബസ് വലിയന്നൂരിനു സമീപം  അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ആരുടേയും നില ഗുരുതരമല്ല. സ്ഥിരം അപകട മേഖലയായ ഇവിടെ കഴിഞ്ഞ ദിവസം ഒരു ലോറിയും സമാന രീതിയില്‍ അപകടത്തില്‍പ്പെട്ടിരുന്നു.

error: Content is protected !!