കണ്ണൂര്‍ തിരിച്ചു പിടിക്കാന്‍ സുധാകരന്‍; സിപിഎമിനായി പുതിയ കരുത്തന്‍ എത്തുമെന്നും അഭ്യൂഹം

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലം തിരിച്ചു പിടിക്കാന്‍ ഉറച്ചു കോണ്ഗ്രസ്. നിലവില്‍ സിപിഎംന്റ്റെ സീറ്റ് ആയ കണ്ണൂര്‍ മുന്പ് കോണ്‍ഗ്രസിന്റെ തട്ടകം ആയിരുന്നു. കെപിസിസിയുടെ വര്‍ക്കിങ് പ്രസിഡണ്ടായി കെ. സുധാകരന്‍ സ്വന്തം തട്ടകമായ കണ്ണൂരില്‍ പുതിയ തേരോട്ടത്തിന് അരങ്ങ് ഒരുക്കുകയാണ്. ഈ സാഹചര്യത്തില്‍ സുധാകരന്റെ മുന്നിലെ ഏറ്റവും വലിയ നിയോഗമാകും കണ്ണൂര്‍ മണ്ഡലം തിരിച്ചു പിടിക്കുക എന്നത്.

സ്വന്തം മണ്ഡലമായ കണ്ണൂരില്‍ നിന്നും മാര് ഉദുമയില്‍ പോയി മല്‍സരിച്ചിട്ടും കഴിഞ്ഞ തവണ സുധാകരന്‍ പരാജയപ്പെട്ടു. സതീശന്‍ പാച്ചേനി തോറ്റതോടെ  കണ്ണൂര്‍ മണ്ഡലവും കോണ്‍ഗ്രസിന് നഷ്ടമായി. അത് കൊണ്ട് തന്നെ സ്വന്തം തട്ടകത്തില്‍ തിരിച്ചെത്തി അത് പിടിച്ചെടുക്കാന്‍ ഉള്ള നിര്‍ദേശം ആയിരിയ്ക്കും കെപിസിസി സുധാകരന് നല്‍കുന്നത്. ഇതിന്റെ മുന്നോടിയായുള്ള വന്‍ സ്വീകരണത്തിനാണ് കഴിഞ്ഞ ദിവസം കണ്ണൂര്‍ നഗരം സാക്ഷ്യം വഹിച്ചത്.

അതേ സമയം സിപിഎം മൌനം പാലിക്കുകയാണെങ്കിലും അനിയറയില്‍ ശക്തനായ ദേശീയ നേതാവിനായുള്ള മുറവിളി ഉണര്‍ന്ന് എന്നാണ് അഭ്യൂഹം. കോണ്ഗ്രസ് ഉയര്‍ത്തുന്ന കനത്ത വെല്ലുവിളി മറികടക്കാന്‍ അതിനൊത്ത അതികായനെ ഇറക്കി മണ്ഡലം നില നിര്‍ത്തുകയെന്നതാവും സിപിഎംന്റ്റെ ലക്ഷ്യം. എന്നാല്‍ ഇക്കാര്യത്തില്‍ സിപിഎമിന്റെ ഔദ്യോധിക ഇടപെടലുകള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. അതേ സമയം കെപിസിസി നിലപാടുകളിലൂടെ തങ്ങളുടെ നീക്കം വെളിവാക്കുന്നുണ്ട്.

കൂടാതെ കാസര്‍ഗോഡ് എംപി കരുണാകരന്‍ സ്ഥാനമൊഴിയുന്നതോടെ അവിടെയും പുതിയ സ്ഥാനാര്‍ഥിക്കായുള്ള നീക്കം നടക്കുന്നുണ്ട്. ബിജെപിയും ലക്ഷ്യമിടുന്ന മണ്ഡലം ആയതിനാല്‍ കണ്ണൂര്‍ പോലെ ശ്രദ്ധേയമായ മണ്ഡലമാകും ഇത്തവണ കാസര്‍ഗോഡും.

error: Content is protected !!