സ്കൂട്ടർ യാത്രക്കാരന് ജാക്കി ലിവർ കൊണ്ട് മർദ്ദനം : ബസ് ഡ്രൈവർ അറസ്റ്റിൽ

കണ്ണൂർ : റോഡിൽ ഗതാഗത തടസമുണ്ടാക്കിയതിനെ ചോദ്യം ചെയ്ത സ്കൂട്ടർ യാത്രക്കാരനെ ജാക്കിലിവർ കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. കണ്ണൂർ – കാട്ടാമ്പള്ളി റൂട്ടിൽ സർവ്വീസ് നടത്തുന്ന ഫാത്തിമ ബസിലെ ഡ്രൈവർ കാട്ടാമ്പള്ളി സ്വദേശി എം.എ.ഫൈസൽ (27) നെയാണ് മയ്യിൽ എസ്.ഐ.എൻ.പി രാഘവൻ വധശ്രമം ചുമത്തി അറസ്റ്റ് ചെയ്തത്

ഇന്നലെ രാത്രി 9 മണിയോടെ കാട്ടാമ്പള്ളി താഴെച്ചിറയിലായിരുന്നു സംഭവം. സാരമായി പരിക്കേറ്റ താഴെച്ചിറയിലെ അജ്മൽ (27) നെ കണ്ണൂർ എ.കെ.ജി.ആശൂപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

error: Content is protected !!