ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന്‍ പൊലീസിന് കീഴടങ്ങി

പാലക്കാട് ചിറ്റൂർ കൊഴിഞ്ഞമ്പാറയില്‍ ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ഗൃഹനാഥൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഭാര്യ കുമാരി, മക്കളായ മേഘ, മനോജ് എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം.

കൊലപാതകങ്ങൾ നടത്തിയ ചിറ്റൂർ സ്വദേശി മാണിക്യൻ പൊലീസിൽ കീഴടങ്ങി. ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ വിവരം പ്രതി തന്നെയാണ് ചിറ്റൂർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. ഏറെ നാളായി പിണങ്ങി കഴിഞ്ഞിരുന്ന മാണിക്യനും കുമാരിയും കുറച്ചു ദിവസം മുമ്പാണ് ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. ഇടക്ക് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

കരിങ്ങാലിപ്പളത്ത് നിന്ന് ഒരു വർഷം മുമ്പാണ് മാണിക്യനും കുടുംബവും കൊഴിഞ്ഞമ്പാറയിൽ വാടക വീട്ടിലേക്ക് മാറിയത്. വീടുകളിൽ വസ്ത്രം അലക്കി തേച്ചു കൊടുക്കുന്ന തൊഴിലാണ് ഇവർ ചെയ്തിരുന്നത്. ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റുമെന്ന് പൊലീസ് അറിയിച്ചു.

error: Content is protected !!