സി.പി.എം അനുഭാവികളുടെ വീടിന് നേരെ ബോംബേറ്

കോഴിക്കോട് വളയത്ത് രണ്ട് സി.പി.എം അനുഭാവികളുടെ വീടിന് നേരെ ബോംബേറ്. വളയം സ്വദേശികളായ കുമാരന്‍, ബാബു എന്നിവരുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. കുമാരന്റെ ഭാര്യ ബേബി, മകള്‍ ബിജിന എന്നിവര്‍ക്ക് ബോംബേറില്‍ പരിക്കേറ്റു. കുമാരന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്കും കേടുപാടുകള്‍ സംഭവിച്ചു.

error: Content is protected !!