സര്‍ക്കാര്‍ ഭവന വായ്പക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സ്വന്തമായി വീട് നിർമ്മിക്കുകയോ പുതിയ വീട് കരസ്ഥമാക്കുകയോ ചെയ്യുന്നതിനായി ”ഞങ്ങളുടെ വീട്” എന്ന പുതിയ ഭവന വായ്പാ പദ്ധതി നടപ്പിലാക്കുന്നു. പരമാവധി വായ്പ 10,00,000 രൂപ. അപേക്ഷകർ 18-നും 55-നും ഇടയിൽ പ്രായമുള്ളവരും കുടുംബ വാർഷിക വരുമാന പരിധി 6 ലക്ഷം രൂപയിൽ താഴെയുള്ളവരുമായിരിക്കണം.

അഞ്ച് ലക്ഷം രൂപവരെയുള്ള വായ്പകൾക്ക് ആറ് ശതമാനം പലിശയും തിരിച്ചടവ് കാലാവധി ഏഴ് വർഷവുമാണ്.അഞ്ച് ലക്ഷത്തിന് മുകളിലുള്ള വായ്പകൾക്ക് ഏഴ് ശതമാനം പലിശയും കാലാവധി 10 വർഷവുമാണ്. ഫണ്ടിന്റെ ലഭ്യതയ്ക്ക് വിധേയമായി പട്ടിക വിഭാഗത്തിൽപ്പെട്ട സംസ്ഥാന സർക്കാർ ജീവനക്കാരേയും സംസ്ഥാന പൊതുമേഖലാ ജീവനക്കാരേയും സഹകരണ ബാങ്കുകളിലെ ക്ലാസ് വൺ, ക്ലാസ് രണ്ട് ജീവനക്കാരേയും പരിഗണിക്കും.

പലിശ നിരക്ക് പൊതുവായി എട്ട് ശതമാനം ആയിരിക്കും. പരമാവധി വായ്പാ പരിധിക്ക് വിധേയമായി അംഗീകൃത എസ്റ്റിമേറ്റിന്റെ 96 ശതമാനം തുക വരെ വായ്പയായി അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തേണ്ടതാണ്. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കോർപ്പറേഷന്റെ കണ്ണൂർ ജില്ലാ ഓഫീസിൽ ലഭിക്കും. ഫോൺ: 0497 2705036.

error: Content is protected !!