ഉമ്മയെ കാണാന്‍ കേരളത്തിലേക്ക് വരണം: അനുമതി തേടി മഅ്ദനിയുടെ ഹര്‍ജി

കേരളം സന്ദര്‍ശിക്കാന്‍ അനുമതി തേടിക്കൊണ്ടുള്ള പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ ഹര്‍ജിയില്‍ വിചാരണ കോടതി ഇന്ന് വിധി പറയും. ഉമ്മയുടെ രോഗം മൂര്‍ഛിക്കുകയും പക്ഷാഘാതത്തിലേക്കെത്തുകയും ചെയ്തതോടെയാണ് മഅ്ദനി നാട്ടിലേക്ക് വരാന്‍ കോടതിയുടെ അനുമതി തേടിയത്.

ബംഗളുരു സ്ഫോടനക്കേസ് പരിഗണിക്കുന്ന പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതിയാണ് അപേക്ഷയില്‍ വിധി പറയുന്നത്. രണ്ടാഴ്ച കേരളത്തിലെത്താനാണ് മഅ്ദനി അനുമതി തേടിയിരിക്കുന്നത്. ബംഗളുരു സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്ന മഅ്ദനിക്ക് ജാമ്യം ലഭിച്ചെങ്കിലും ബംഗളുരു നഗരം വിട്ടുപോകാന്‍ പാടില്ലെന്നാണ് വ്യവസ്ഥ.

error: Content is protected !!