പന്തളം കൊട്ടാരത്തിലെ പ്രതിനിധികള്‍ വിഡ്ഢിത്തം പുലമ്പുന്നുവെന്ന് എം.എം മണി

പന്തളം കൊട്ടാരത്തിലെ പ്രതിനിധികള്‍ വിഡ്ഢിത്തം പുലമ്പുന്നുവെന്ന് മന്ത്രി എം.എം മണി. സുപ്രീം കോടതിയിലെ സ്ത്രീപ്രവേശന വിധി അംഗീകരിക്കുകയാണ് വേണ്ടത്. കൊട്ടാരം പ്രതിനിധികള്‍ ആണും പെണ്ണുംകെട്ട നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിധി അംഗീകരിക്കാനാവില്ലെങ്കില്‍ കോടതിയിലാണ് പറയേണ്ടത്. എന്തുവിലകൊടുത്തും ശബരിമലയില്‍ യുവതികളെ കയറ്റണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും എം.എം മണി പറഞ്ഞു.

പഴയ പ്രമാണിത്തം പറഞ്ഞ് വിഡ്ഢിത്തം പുലമ്പിയിട്ട് കാര്യമില്ല. ശബരിമല ഞങ്ങളുടെ പൂര്‍വിക സ്വത്താണ്, സുപ്രീം കോടതി വിധി ലംഘിക്കുമെന്ന് കോടതിയില്‍ പറയട്ടെയെന്നും മണി പറഞ്ഞു. രാജഭരണമല്ല, ജനാധിപത്യമാണ് രാജ്യം ഭരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം എംഎം മാണി പറഞ്ഞിരുന്നു. പന്തളം രാജകുടുംബം രാജവാഴ്ച കഴിഞ്ഞകാര്യം മറന്നുപോയത് കൊണ്ടാണ് ശബരിമലയുടെ കാര്യത്തിൽ അഭിപ്രായം പറയുന്നതെന്ന് മണി പറഞ്ഞു. ശബരിമലയിലെ യുവതി പ്രവേശനവും ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവും സംബന്ധിച്ച് പന്തളം രാജ കുടുംബാഗങ്ങള്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

error: Content is protected !!