സഞ്ചരിക്കുന്ന ഫിഷ് മാളുമായി ഹനാന്‍

ഹനാന്‍ വീണ്ടും മീന്‍ വില്‍പ്പനയിലേക്ക്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതുമുതല്‍ വീണ്ടും മീന്‍ വില്‍പ്പനയിലേക്ക് മടങ്ങിവരുന്നതിനുള്ള നീക്കം ഹനാന്‍ തുടങ്ങിയിരുന്നു. ഇതിനായി തമ്മനത്ത് കട വാടകയ്‌ക്കെടുത്ത ഹനാന്‍ ‘വൈറല്‍ ഫിഷ് മാള്‍’ എന്ന പേരിടുന്നതിനും തീരുമാനിച്ചിരുന്നു. പക്ഷേ കടയുടെ ഉടമകള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതിനാല്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞു. പിന്നീട് ഓണ്‍ലൈനായി മീന്‍ വില്‍പ്പന നടത്തുന്നതിന് ശ്രമിച്ചെങ്കിലും പദ്ധതി സഫലമായില്ല. ഇതേ തുടര്‍ന്ന് വായ്പയെടുത്ത് എയ്സെന്ന വാഹനം വാങ്ങി.ഇനി മുതല്‍ ഇതാണ് ഹനാന്റെ സഞ്ചരിക്കുന്ന ഫിഷ് മാള്‍.

 

error: Content is protected !!