ശബരിമല കയറാന്‍ സംരക്ഷണം: ഹൈക്കോടതി സർക്കാരിനോട് വിശദികരണം തേടി

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിലെത്തുന്ന യുവതികൾക്കു പൊലീസ് സംരക്ഷണം വേണമെന്ന ഹര്‍ജിയിൽ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് തേടി. തിങ്കളാഴ്ച നിലപാടറിയിക്കണമെന്നു കോടതി നിർദേശിച്ചു. പൊലീസിനു വീഴ്ചയുണ്ടായെന്നു ഹർജിക്കാർ തെളിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്ത്രീകൾക്കു പ്രവേശിക്കാൻ അവകാശമുണ്ടെന്നു വാദിച്ച് എ.കെ. മായ കൃഷ്ണൻ, എസ്. രേഖ, ജലജമോൾ, ജയമോൾ എന്നിവരാണു ഹർജി നൽകിയത്. ഇവരിൽ രണ്ടുപേർ അഭിഭാഷകരാണ്.

10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളായ അയ്യപ്പ വിശ്വാസികളെ മല കയറുന്നതിൽ നിന്ന് രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകരടക്കം തടയുന്ന സാഹചര്യത്തിൽ സംരക്ഷണം അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കോൺഗ്രസ്‌, ബിജെപി സംസ്ഥാന അധ്യക്ഷന്മാരും ദേവസ്വം ബോര്‍ഡും സർക്കറുമാണ് കേസിലെ  എതിര്‍ കക്ഷികൾ.

You may have missed

error: Content is protected !!