അലോക് വര്‍മയെ മാറ്റിയത് റാഫേല്‍ ഇടപാട് അന്വേഷണം അട്ടിമറിക്കാന്‍; പ്രശാന്ത് ഭൂഷണ്‍

അലോക് വര്‍മയെ സി.ബി.ഐ ഡയരക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് റാഫേല്‍ ഇടപാട് അന്വേഷണം അട്ടിമറിക്കാനാണെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഫേല്‍ ഇടപാടിലെ അട്ടിമറി അന്വേഷിക്കാന്‍ അലോക് വര്‍മ ആഗ്രഹിച്ചിരുന്നെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ” പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. സി.ബി.ഐ ഡയരക്ടറെ മാറ്റിയിരിക്കുന്നു. അസ്താന അന്വേഷണം നടത്തുന്നത് ഒഴിവാക്കാനാണ് ഇത്. രണ്ട് വര്‍ഷമാണ് സി.ബി.ഐ ഡയരക്ടറുടെ കാലാവധി. ഇക്കാലയളവിനുള്ളില്‍ അദ്ദേഹത്തെ തത്സ്ഥാനത്ത് നിന്ന് മാറ്റാന്‍ വകുപ്പില്ല. സര്‍ക്കാര്‍ നടപടിയെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യും. ”- പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

സി.ബി.ഐ ഡയരക്ടര്‍ അലോക് കുമാര്‍ വര്‍മയെ ഇന്നലെ അര്‍ധരാത്രി പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിന് ശേഷമാണ് മാറ്റിയത്. രാഗേഷ് അസ്താനയോട് അവധിയില്‍ പോകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്‍.നാഗേശ്വര റാവുവിനാണ് താല്‍ക്കാലിക ചുമതല നല്‍കിയത്. സി.ബി.ഐ നേതൃത്വത്തിലെ ഈ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോര് സര്‍ക്കാരിനും സി.ബി.ഐയ്ക്കും വലിയ തലവേദന സൃഷ്ടിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.

അലോക് വര്‍മയ്ക്ക് ഇനിയും രണ്ട് വര്‍ഷത്തെ കാലാവധി ഉണ്ട്. ഈ പരിരക്ഷ മറികടന്നുകൊണ്ടാണ് നടപടി. 2017 ലാണ് അലോക് വര്‍മ ദല്‍ഹി പോലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ഡി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് എത്തുന്നത്. ഇതിനെതിരെ സ്‌പെഷല്‍ ഡയറക്ടറായിരുന്നു അസ്താന പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമാവുകയായിരുന്നു.

error: Content is protected !!