ബസില്‍ യാത്രക്കാരിയുടെ മാല പൊട്ടിച്ച നാടോടി സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

ബസില്‍വെച്ച് യാത്രക്കാരിയുടെ നാല് പവന്‍ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത തമിഴ്നാട് സ്വദേശികളായ  രണ്ട് നാടോടി സ്ത്രീകളെ യാത്രക്കാർ പിടികൂടി പോലീസിലേല്‍പ്പിച്ചു. മധുര തിരുപ്രംകുണ്ട്രം സ്വദേശികളായ ഈശ്വരി(40), നന്ദിനി(27) എന്നിവരെയാണ് തളിപ്പറമ്പ് അഡീ.എസ്‌ഐ കെ.കെ.പ്രശോഭ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ പത്തോടെ കണ്ണൂരില്‍ നിന്നും പറശിനിക്കടവിലേക്ക് പോകുന്ന സ്വകാര്യ ബസിലായിരുന്നു സംഭവം.

പറശിനിക്കടവ് ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന അഴീക്കോട് കപ്പക്കടവിലെ കൂലോത്ത് വളപ്പില്‍ ശ്രീജയുടെ(55) മാലയാണ് ഇരുവരും ചേര്‍ന്ന് പൊട്ടിച്ചെടുത്തത്. ഇത് ശ്രദ്ധയില്‍പെട്ട മറ്റ് യാത്രക്കാര്‍ ബഹളം വെച്ചതോടെ ബസ് കോള്‍മൊട്ടയില്‍ നിര്‍ത്തി ഇരുവരേയും പുറത്തിറക്കി പോലീസിലറിയിക്കുകയായിരുന്നു. കേരളത്തിലെ നിരവധി പോലീസ് സ്‌റ്റേഷനുകളില്‍ ഇവരുടെ പേരില്‍ മാലമോഷണകേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. തളിപ്പറമ്പ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു.

error: Content is protected !!